കുവൈത്തിൽ ഗാർഹിക തൊഴിൽ കരാറിലെ കൃത്രിമം തടയാൻ കർശന നടപടികൾ

  • 18/08/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിൽ കരാറുകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനുള്ള കർശന നടപടികൾക്ക് ബന്ധപ്പെട്ട അതോറിറ്റികൾ ഒടുവിൽ അംഗീകാരം നൽകിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. തൊഴിലുടമകൾക്കും പൗരന്മാർക്കും താമസക്കാർക്കും പുതിയ വിലനിർണ്ണയമനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി പുതിയ കരാർ പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് യാത്രാ ടിക്കറ്റ് വാങ്ങുന്നതിനുള്ള രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

പുതിയ തീരുമാന പ്രകാരം ടിക്കറ്റിന്റെ തുക തൊഴിലുടമകൾ ഓഫീസുകളിൽ അടയ്ക്കേണ്ടതില്ല. കൂടാതെ ഓരോ സ്പോൺസർക്കും അത് സ്വയം ബുക്ക് ചെയ്യാനും അവരുടെ തിരഞ്ഞെടുപ്പുകൾക്കും ആഗ്രഹത്തിനും അനുസരിച്ച് ടിക്കറ്റ് ഓഫീസിന് കൈമാറാനും സാധിക്കും. പ്രഖ്യാപിച്ച പുതിയ കരാറുകൾ വ്യക്തമാക്കിയിട്ടുള്ള പരമാവധി റിക്രൂട്ട്‌മെന്റ് പരിധി ഉറപ്പാക്കുന്നതാകണം. എന്നാൽ യാത്രാ ടിക്കറ്റ് ഇതിൽ ഉൾപ്പെടുന്നില്ല. 

തൊഴിലുടമയുടെ ശേഷിക്കനുസരിച്ച് ഉചിതമായ രീതിയിൽ അത് ചെയ്യാവുന്നതാണ്. ചില ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ വിമാന ടിക്കറ്റ് ഉയർത്തി വച്ച് കൃത്രിമം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത് ഒഴിവാക്കാനാണ് പുതിയ രീതിയെന്ന് വൃത്തങ്ങൾ പറഞ്ഞു. ഒപ്പം എല്ലാ പേയ്‌മെന്റുകളും കെ-നെറ്റ് വഴി നടത്താനും റിക്രൂട്ട്മെന്റ് ഓഫീസുകളിൽ ക്യാഷ് ട്രാൻസാക്ഷനുകൾ ഒഴിവാക്കാനും മന്ത്രാലയം നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News