കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടി വർധന

  • 18/08/2022

കുവൈത്ത് സിറ്റി: വേനൽക്കാല അവധി സീസണിന്റെ അവസാനത്തിലേക്ക് കടന്നതോടെ  കുവൈത്തിലേക്കുള്ള  മടക്ക വിമാന ടിക്കറ്റിന്‍റെ നിരക്കില്‍ വന്‍ വര്‍ധന. കുവൈത്തിൽ നിന്ന് ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയ ശേഷം അവിടെ നിന്ന് മടങ്ങുന്നതിന് ആദ്യ യാത്രയേക്കാൾ അഞ്ചിരട്ടി തുക വിമാന ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണിപ്പോൾ.  140 മുതല്‍ 190 ദിനാര്‍ വരെയാണ് വര്‍ധിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈത്തില്‍ നിന്നുള്ള ടിക്കറ്റിന് 20 ദിനാറോളം കുറവ് വന്നിട്ടുണ്ട്.

ഉയർന്ന നിരക്കുള്ള സാഹചര്യത്തിലും കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന്‍റെ ആവശ്യകത ഉയര്‍ന്നിരിക്കുകയാണ്. റിസര്‍വേഷനുകളും കുതിച്ചുയര്‍ന്നു. നിലവിൽ ജോലിയുമായോ പഠന തീയതിയുമായോ ബന്ധമില്ലാത്ത പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ ചെലവിൽ ഒരു അവധിക്കാലം ആസൂത്രണം ചെയ്യാനും ആരംഭിക്കാനും അവസരമുണ്ട്. കുവൈത്തിൽ നിന്ന് ചില രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ കുറവ് വന്നിട്ടുണ്ട്. അലക്സാണ്ട്രിയ, ഈജിപ്ത്, കെയ്റോ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നിരക്കാണ് ഇടിഞ്ഞിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News