ജോലി സമയത്ത് ഫോൺ ഉപയോ​ഗം; വിലക്കാൻ കുവൈത്തിൽ നിയമം വേണമെന്ന് ആവശ്യമുയരുന്നു

  • 18/08/2022

കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാർ ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കണമെന്ന് ആവശ്യമുയരുന്നു. ചിലർ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനേക്കാൾ കൂടുതൽ തങ്ങളുടെ ഫോണുകളിൽ ആണ് ചിലവഴിക്കുന്നതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ജോലിസ്ഥലത്ത് ജീവനക്കാർ അവരുടെ സ്വകാര്യ ഫോൺ ഉപയോഗിക്കുന്നത് തടയാൻ മന്ത്രാലയത്തെയോ സ്ഥാപനത്തെയോ നിർബന്ധിക്കുന്ന ഒരു നിയമവും നിലവിൽ ഇല്ലെന്ന് നിയമ വൃത്തങ്ങൾ വ്യക്തമാക്കുന്നു.‌‌

ഇത്തരമൊരു നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്ന അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.  മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനാൽ, ഇടവേള സമയങ്ങളിലോ ക്ലയന്റുകളുടെ അഭാവത്തിലോ മാത്രം മൊബൈൽ ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന തരത്തിൽ നിയന്ത്രണങ്ങൾ സജ്ജീകരിക്കാനാകുമെന്നാണ് അഭിഭാഷകർ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കുക, ജോലി സമയങ്ങളിൽ ഗെയിമിംഗ് സൈറ്റുകളോ ആപ്ലിക്കേഷനുകളോ ഉപയോഗിക്കുന്നത് തടയുക തുടങ്ങിയ നിർദേശങ്ങളും അവർ മുന്നോട്ട് വച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News