ഫര്‍വാനിയയിലെ പരിശോധന തുടര്‍ന്ന് അധികൃതര്‍; നിയമം ലംഘിച്ച 36 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

  • 19/08/2022

കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കര്‍ശന പരിശോധന തുടര്‍ന്ന് അധികൃതര്‍. പബ്ലിക്ക് ഫയര്‍ സര്‍വ്വീസിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍  നിയമം ലംഘിച്ച 36 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആവശ്യത്തിന് സുരക്ഷയും അഗ്നി പ്രതിരോധ നടപടിക്രമങ്ങളും പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു. സമൂഹത്തിന്‍റെ ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പൗരന്മാരും, തമസക്കാരും നിക്ഷേപകരും കെട്ടിട ഉടമകളും എല്ലാ മുന്‍കരുതല്‍ നടപടിക്രമങ്ങളും പാലിക്കണമെന്ന് പബ്ലിക്ക് ഫയര്‍ സര്‍വ്വീസ് പബ്ലിക്ക് റിലേഷന്‍സ് വിഭാഗം നിര്‍ദേശം നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News