കുവൈറ്റ് വിമാനത്താവളത്തില്‍ ലഹരിവേട്ട; ഹാഷിഷും കഞ്ചാവും പിടിച്ചെടുത്തു

  • 19/08/2022

കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. എയര്‍ കസ്റ്റംസ് വിഭാഗമാണ് ലഹരി കടത്താന്‍ ശ്രമിച്ച അഞ്ച് കേസുകൾ കണ്ടെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ച് പേരില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 40 നാര്‍ക്കോട്ടിക്ക് ഗുളികകള്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് കസ്റ്റംസ് വിഭാഗം മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News