സെൻട്രൽ ജയിലിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയെന്ന് കുവൈറ്റ് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 21/08/2022

കുവൈത്ത് സിറ്റി: സെൻട്രൽ ജയിൽ കവാടത്തിൽ പ്രവേശിക്കുമ്പോൾ സുരക്ഷാ നടപടികൾ കർശനമാക്കണമെന്നും ഒഴിവാക്കലുകളില്ലാതെ എല്ലാവരേയും സൂക്ഷ്മമായി പരിശോധിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നേത-ൃത്വത്തിലുള്ള സംഘം സെൻട്രൽ ജയിലിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും സംഘത്തിലുണ്ടായിരുന്നു.

മന്ത്രി ജയിൽ സൗകര്യങ്ങൾ പരിശോധിക്കുകയും താമസം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബ സന്ദർശനങ്ങൾ, വിനോദം, കായികം, സാംസ്കാരിക മാർഗങ്ങൾ എന്നിവയിൽ തടവുകാർക്ക് നൽകുന്ന സേവനങ്ങളുടെ വിശദീകരണം വിലയിരുത്തുകയും ചെയ്തു. തിരുത്തൽ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് തുടരാനും ശിക്ഷകൾ തുടർച്ചയായി നടപ്പാക്കാനും സമൂഹത്തിലെ നല്ല അംഗങ്ങളാകാൻ തടവുകാരെ യോഗ്യമാക്കുകയും പരിശീലിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നവീകരിക്കാനും അദ്ദേഹം ശുപാർശ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News