കുവൈത്തിൽ മങ്കി പോക്സ്; വ്യാജ പ്രചാരണമെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 21/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് ആരോ​ഗ്യ മന്ത്രാലയം. ഏത് ആരോ​ഗ്യ സാഹചര്യത്തെയും നേരിടാൻ ആരോ​ഗ്യ സംവിധാനം സജ്ജമാണ്. ലോകാരോ​ഗ്യ സംഘടനയുമായും അയൽ രാജ്യങ്ങളിലെ ആരോ​ഗ്യ അതോറിറ്റികളുമായി നിരന്തരമായി ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടിക്ക് മങ്കി പോക്സ് കണ്ടെത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തെ കുറിച്ച് ജഹ്റ ആശുപത്രി ഡയറക്ടർ ജമാൽ അൽ ദുജൈ് പ്രതികരിച്ചു.

-ജഹ്‌റ ഹോസ്പിറ്റൽ കൈകാര്യം ചെയ്യുന്ന സാധാരണ കേസുകളിൽ ഒന്നായതിനാൽ കുട്ടിയെ അൽ അദാൻ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുകയായിരുന്നു. കുട്ടിയെ ബാധിച്ചിരിക്കുന്നത് ഡെർമറ്റൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു, കുരങ്ങുപനി രോഗത്തിന്റെ സവിശേഷതകളൊന്നും ഇതിന് ബാധകമല്ല. മുൻകരുതൽ എന്ന നിലയിൽ പിസിആർ പരിശോധനയും നടത്തിയിരുന്നു. ഇതിൽ കുട്ടിക്ക് മങ്കി പോക്സ് ബാധിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അൽ ദുജൈ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News