കുവൈറ്റ് ജയിലിൽ പരിശോധന: മൊബൈൽ ഫോണും സി​ഗറ്റുകളും പിടിച്ചെടുത്തു

  • 21/08/2022

കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്തെ ജയിൽ കോംപ്ലക്സിൽ പരിശോധന നടത്തി അധികൃതർ. പ്രധാനമായും സെൻട്രൽ ജയിലിലും പൊതു ജയിലുമാണ് കടുത്ത പരിശോധനകൾ നടന്നത്. തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷനുംപ്രത്യേക സുരക്ഷാ സേനയുടെ ജനറൽ ഡിപ്പാർട്ട്‌മെന്റും ചേർന്ന് മൂന്ന് ദിവസം നീണ്ട പരിശോധനയാണ് നടത്തിയത്. മുപ്പത് മൊബൈൽ ഫോണുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്റെ ചാർജറുകളും ഇൻ്റർനെറ്റ് ലഭിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഇവ കൂടാതെ വലിയ തോതിൽ മയക്കുമരുന്നും പിടികൂടാനായി. വിഐപികൾ ഉൾപ്പെടെയുള്ള തടവുകാരുടെ സെല്ലുകളിലും വാർഡുകളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നും മൊബൈൽ ഫോണും ചാർജറുകളുമെല്ലാം കിട്ടി. കൂടാതെ, ആഡംബര സി​ഗാർ ബോക്സുകളും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News