റോബോട്ടുകളെ ഉപയോ​ഗിച്ച് നൂറിലധികം ശസ്ത്രക്രിയകൾ നടത്തിയെന്ന് കുവൈത്തിലെ ജാബർ ആശുപത്രി

  • 21/08/2022

കുവൈത്ത് സിറ്റി: ജാബർ ഹോസ്പിറ്റലിലെ സർജറി സംഘം നൂറിലധികം ശസ്ത്രക്രിയകൾ റോബോട്ടിനെ ഉപയോഗിച്ച് നടത്തിയെന്ന് കുവൈത്തി ബോർഡ് ഓഫ് സർജറി തലവൻ ഡോ. സുലൈമാൻ അൽ മസീദി. റോബോട്ടുകളെ ഉപയോ​ഗിക്കുന്ന കുവൈത്തിലെ ഏക ശസ്ത്രക്രിയാ വിഭാഗമാണ് ജാബർ ആശുപത്രിയിലേത്. ഇത് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയകളിൽ ഭൂരിഭാഗവും ശരീരത്തിന്റെ  അമിതഭാരം കുറയ്ക്കുന്നതിനുള്ളതായിരുന്നുവെന്ന് മേഖലയിലെ വിദ​ഗ്ധൻ സാദ് അൽ ദൊസാരി പറഞ്ഞു.

വൻകുടലിലെയും വയറിലെയും ശസ്ത്രക്രിയകളും സങ്കീർണ്ണമായ ഹെർണിയ  ശസ്ത്രക്രിയ റോബോട്ടിനെ ഉപയോഗിച്ച് നടത്താൻ സാധിച്ചു. സാധാരണ ലാപ്രോസ്കോപ്പിക് ഓപ്പറേഷനുകളേക്കാൾ മുന്നിലാണ് ശസ്ത്രക്രിയാ റോബോട്ടിന്റെ നേട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് ശസ്ത്രക്രിയയുടെ ലോകം ലാപ്രോസ്കോപ്പിക് ഓപ്പറേഷനുകളിലേക്ക് മാറിയിരിക്കുന്നു, ഇപ്പോൾ ലോകം റോബോട്ടിക് പ്രവർത്തനങ്ങളിലേക്ക് ചുവട് മാറ്റിയിരിക്കുകയാണെന്നും സുലൈമാൻ അൽ മസീദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News