കുവൈത്തിലെ ആവശ്യ വസ്തുക്കളുടെ സ്റ്റോക്ക്; ഉറപ്പ് വരുത്തി പഠനം

  • 21/08/2022

കുവൈത്ത് സിറ്റി: ആവശ്യ വസ്തുക്കളുടെ സ്റ്റോക്ക്  രാജ്യത്ത് ഉറപ്പാക്കിയിട്ടുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഒരു രാജ്യവും 100 ശതമാനം തൃപ്തരല്ല. അത് സാധ്യവുമല്ല. ഒരു ശ്രേണിപരമായ ശൃംഖലയിൽ എല്ലാവരും മറ്റുള്ളവരെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രാജ്യങ്ങൾ സ്വയംപര്യാപ്തതയുടെ നിരക്ക് ഉയർത്താൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് അടിസ്ഥാന വസ്തുക്കളിലും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലാണ് പരിശ്രമങ്ങളെന്ന് പഠനം പറയുന്നു.

ജനങ്ങളുടെ മനസിൽ അനായാസം സമാധാനം കൊണ്ട് വരുന്നതിന് രാജ്യത്തിന് നിയന്ത്രിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്ചി ചില കാർഷിക ഉൽപന്നങ്ങളുടെ തന്ത്രപരമായ ശേഖരം ശക്തിപ്പെടുത്തുക എന്നുള്ളതാണ്. കുവൈത്തിന് നിരവധി നടപടികൾ കൈക്കൊള്ളാൻ സാധിച്ചു. ഒരുപക്ഷേ, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പൗരന്മാർക്ക് കാർഷിക ഹോൾഡിംഗ്സ് അനുവദിക്കുകയും അതിലൂടെ അവർക്ക് കൃഷി നടത്തുകയും ചെയ്യുന്നതാണ്. വിപണിയിലെ തന്ത്രപ്രധാനമായ നിരവധി ഉൽപ്പന്നങ്ങളുടെ വിളവെടുപ്പും നടത്താനായെന്നും പഠനം വിശദീകരിക്കുന്നു. നിരവധി ശുപാർശകളും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News