കുവൈത്തിലേക്ക് വന്ന ഷിപ്പ്മെന്റുകളിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടികൂടി

  • 22/08/2022

കുവൈത്ത് സിറ്റി: എയർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിച്ച നാല് ഷിപ്പ്മെന്റുകളിൽ നിന്ന് 80 കിലോ​ഗ്രാം ലാറിക്ക പൗഡറും ഇത് നിറക്കാനായുള്ള  300,000 ​ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കൾ, പെയിന്റുകൾ, ഉപ്പ് തുടങ്ങിയവയെന്ന് കാണിച്ചാണ് ഷിപ്പ്മെന്റ് എത്തിയതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പറഞ്ഞു. 

കസ്റ്റംസ് സംവിധാനം വികസിപ്പിക്കുകയും ഉയർന്ന തലങ്ങളിൽ ജീവനക്കാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള ആധുനിക പരിശോധനാ രീതികൾ കസ്റ്റംസിനുണ്ട്. രാജ്യത്തിന്റെ സുരക്ഷ തകർക്കുന്നതിനുള്ള ഒരു ശ്രമങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News