കുവൈത്തിലെ വ്യോമതാവളത്തിൽ യുഎസ് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം; വ്യാജ പ്രചാരണം

  • 22/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യോമതാവളത്തിൽ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചത് മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇറാഖി തീവ്രവാദി സംഘമാണെന്ന് യുഎസ് വ്യോമസേന. വ്യാജ പ്രചാരണമാണ് ഇത്തരത്തിൽ നടന്നത്. അൽ വർത്തീൻ അല്ലെങ്കിൽ ദി ഇൻഹെറിറ്റോർസ് എന്നാണ്  ഇറാഖി തീവ്രവാദി സംഘത്തിന്റെ പേര്. കുവൈത്തിലെ അലി അൽ സലീം എയർ ബേസിൽ ആക്രമണം നടത്തിയെന്ന് ഇവർ ഓൺലൈൻ വഴി വ്യാജ പ്രചാരണം നടത്തിയത് ഓ​ഗസ്റ്റ് 12നാണ്.

ഒരു സ്റ്റാൻഡിൽ നിന്ന് ഒരു ഡ്രോൺ വിക്ഷേപിക്കുന്നത് കാണിക്കുന്ന വീഡിയോ സഹിതമായിരുന്നു പ്രചാരണം. എന്നാൽ, ആക്രമണത്തിന്റെയോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതിന്റെയോ തെളിവുകൾ നൽകിയില്ല. 2020 ജനുവരിയിൽ ബാഗ്ദാദിൽ ഒരു പ്രമുഖ ഇറാനിയൻ റെവല്യൂഷൻ ഗാർഡ് ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ യുഎസ് ഡ്രോൺ ആക്രമണത്തിന് പ്രതികാരം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ആരോപണം ഉയർത്തിയാണ് വ്യാജ ആക്രമണ പ്രചരാണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News