നാല് വർഷത്തിനിടെ കുവൈത്തിൽ ആത്മഹത്യ ചെയ്തത് 406 പേർ

  • 23/08/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് വർഷമായി ആത്മഹത്യാ പ്രവണത വ്യാപിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് തയ്യാറാക്കിയ പഠനം. 2018 മുതൽ 2021 വരെയാണ് പഠനം നടത്തിയത്. ഈ കാലയളവിൽ രാജ്യത്ത് 406 പേരാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ 17 പേർ കുട്ടികളാണ്. ആത്മഹത്യ ചെയ്തതിൽ 52 ശതമാനം കുവൈത്തികൾ തന്നെയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഓ​ഗസ്റ്റ് മൂന്നിന് ജീവനൊടുക്കിയ കുവൈത്തിയായ എട്ട് വയസുകാരൻ ബാലനാണ് ഇതിൽ ഏറ്റവും പ്രായം കുറഞ്ഞത്. 2020ൽ കുട്ടികൾക്കിടയിൽ ആത്മഹത്യ കേസുകൾ വർധിച്ചതായാണ് പഠനം കാണിക്കുന്നത്. ഈ വർഷം തന്നെയാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും. കൊവിഡ് മഹാമാരി ഏറ്റവുമധികം പ്രത്യാഘാതം ഉണ്ടാക്കിയ വർഷമാണ് 2020. കടുത്ത ആരോ​ഗ്യ നിയന്ത്രണങ്ങൾക്കൊപ്പം സാമ്പത്തിക, ആരോ​ഗ്യ, മാനസിക സമ്മർദ്ദ പ്രശ്നങ്ങൾ കൂടിയത് ആത്മഹത്യകൾ വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News