കുവൈത്തിവത്കരണം: സേവനങ്ങൾ അവസാനിപ്പിച്ചവരുടെ പുനർനിയമനം വിലക്കി സർക്കുലർ

  • 23/08/2022

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണം പദ്ധതി പൂർത്തീകരിക്കുന്നതിനായി കരാറുകളിലോ കൺസൾട്ടിംഗ് ഓഫീസുകളിലോ സേവനങ്ങൾ അവസാനിപ്പിച്ച ജീവനക്കാരുടെ പുനർനിയമനം വിലക്കി മന്ത്രിയുടെ സർക്കുലർ. കമ്മ്യൂണിക്കേഷൻ, ഐടി മന്ത്രി ഡോ. റാണ അൽ ഫാരെസ് ആണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം, ഒരു മാസത്തിലേറെയായി സെക്യൂരിറ്റി കാർഡുകൾ കാലഹരണപ്പെട്ട ബിദുനികൾക്കുള്ള  ഇളവ് ആരോഗ്യ മന്ത്രാലയം ഡിസംബർ അവസാനം വരെ നീട്ടി. ഈ കാലയളവിനുള്ളിൽ അനധികൃത താമസക്കാരുടെ സ്ഥിതി (CSRSIR) ശരിയാക്കുന്നതിനുള്ള സെൻട്രൽ സിസ്റ്റത്തിൽ അവർ തങ്ങളുടെ സുരക്ഷാ കാർഡുകൾ പുതുക്കിയാൽ മതിയാകുമെന്നാണ് നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News