‘ഇന്ത്യൻ നയതന്ത്രവും കൊവിഡ് പ്രതികരണവും’; മോണോഗ്രാഫ് പുറത്തിറക്കി ഇന്ത്യൻ എംബസ്സി

  • 23/08/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ നയതന്ത്രവും കൊവിഡ് പ്രതികരണവും’ എന്ന മോണോഗ്രാഫ് പുറത്തിറക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. ഞായറാഴ്ചയായിരുന്നു ചടങ്ങ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായുള്ള ആസാദി കാ അമൃത് മഹോത്സവിന്റെയും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിന്റെയും ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കൊവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളോട് വിദേശകാര്യ മന്ത്രാലയത്തിന്റെയും വിദേശത്തുള്ള മിഷനുകളുടെയും നയതന്ത്ര പ്രതികരണം അവതരിപ്പിക്കുക എന്നതാണ് പുസ്തകം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. നിലവിലുള്ള പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും അവരുടെ സാധാരണ ഉത്തരവാദിത്തങ്ങൾക്കപ്പുറം പ്രത്യേകം മഹാമാരിയുമായി ബന്ധപ്പെട്ട റോളുകൾ ഏറ്റെടുത്ത് കൊണ്ടാണ്  മന്ത്രാലയവും മിഷനുകളും പ്രവർത്തിച്ചത്.

കൊവിഡ് വാക്സിൻ ലോകം മുഴുവൻ എത്തിക്കാൻ ഇന്ത്യ ഒരു ഫാർമസി പോലെ പ്രവർത്തിച്ചുവെന്ന് സ്ഥാനപതി പറഞ്ഞു. രണ്ട് സൗഹൃദ രാജ്യങ്ങളുടെ പരമ്പരാഗത പങ്കാളിത്തമാണ് കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലെ സഹകരണമെന്നും അസാധാരണമായ വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യയ്ക്കും കുവൈത്തിനും പരസ്പരം സഹായിച്ച് പ്രവർത്തിക്കാന്ഡ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News