'പാർക്ക് ആൻഡ് റൈഡ്'; കുവൈത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശം

  • 23/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി അംഗം ആലിയ അൽ ഫാർസി. ബഹുജന ഗതാഗതത്തിനായുള്ള 'പാർക്ക് ആൻഡ് റൈഡ്' പ്രോജക്റ്റ് എന്ന പുതിയ ആശയമാണ് അദ്ദേഹം മുന്നോട്ട് വച്ചിട്ടുള്ളത്. ഡ്രൈവർമാർക്ക് അവരുടെ കാറുകൾ നിയുക്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കുകയും തുടർന്ന് ബസുകൾ ഉപയോഗിച്ച് അവരെ  ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.‌‌

ഈ പദ്ധതി കൊണ്ട് പൊതുഗതാഗത സംവിധാനവും റോഡ് ഗതാഗതവും മെച്ചപ്പെടുത്താൻ സാധിക്കും. ഒപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സാധിക്കും. കുവൈത്തിനെ ഒരു സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായിട്ടുള്ളതാണ് പദ്ധതിയെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 

പദ്ധതിയിൽ ബഹുനില പാർക്കിംഗ് സ്ഥലങ്ങളും ഉയർന്ന നിലവാരമുള്ള ബസുകൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഖാൽദിയ , അദൈലിയ, ജാബ്രിയ , സൗത്ത് സബാഹിയ, വെസ്റ്റ് അബു ഫത്തീറ, ജഹ്റ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാം. 80 ശതമാനം സ്ഥാനം കാർ പാർക്കിം​ഗിനായും 15 ശതമാനം ബസ് പാർക്കിം​ഗിനായും ഒരുക്കാവുന്നതാണെന്നും അദ്ദേഹത്തിന്റെ ആശയത്തിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News