കുവൈറ്റ് വിമാനത്താവള സുരക്ഷാ ജീവനക്കാരുടെ പ്രതിഷേധം; പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്

  • 23/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ നിരവധി ജീവനക്കാർ ഒരു മണിക്കൂർ ജോലി നിർത്തി പ്രതിഷേധിച്ചു. ഷിഫ്റ്റിംഗ് സംവിധാനം മൂന്ന് പ്രവൃത്തി ദിവസങ്ങളും രണ്ട് ദിവസത്തെ അവധിയും എന്ന രീതിയിൽ നിന്ന് ആറ് പ്രവൃത്തി ദിവസങ്ങളും രണ്ട് ദിവസത്തെ അവധിയും ആക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവള സുരക്ഷാ ജീവനക്കാരുടെ ഷിഫ്റ്റ് അലവൻസിന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അംഗീകാരം നൽകിയിരുന്നു. 

തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയോ നിർദ്ദേശമോ ഇല്ലാതെ ജോലിയുടെ രീതികൾ മാറിയപ്പോൾ, തങ്ങളുടെ അവകാശങ്ങൾ ആവർത്തിച്ച് അവഗണിക്കപ്പെടുന്നു എന്ന സന്ദേശം ആഭ്യന്തര മന്ത്രിക്ക് കൈമാറുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം. വാക്കാലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടി സ്വീകരിച്ചതെന്നും വൃത്തങ്ങൾ പറഞ്ഞു.

പ്രതിഷേധത്തെത്തുടർന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, അന്താരാഷ്ട്ര വിമാനത്താവള തുറമുഖ വകുപ്പ് ജീവനക്കാരുടെ പ്രശ്‌നം ഉടൻ പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സിന് നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖാലിദ് അൽ ഷാൻഫയോട് വീമാനത്താവളത്തിലെത്തി  ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള മന്ത്രിയുടെ താൽപര്യം അറിയിക്കാൻ അൽ ഖാലിദ് ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News