കുവൈത്തിലെ നൈഫ് കൊട്ടാരത്തെ ഐസെസ്കോ ഇസ്ലാമിക് ഹെറിറ്റേജിൽ ഉൾപ്പെടുത്തി; സുപ്രധാന നാഴികകല്ല്

  • 23/08/2022

കുവൈത്ത് സിറ്റി: ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ഐസെസ്കോ) കുവൈത്തിലെ  പ്രദേശത്തെ നൈഫ് കൊട്ടാരം ഇസ്ലാമിക പൈതൃക സൈറ്റുകളിൽ ഉൾപ്പെടുത്തി. സാംസ്കാരിക ലോകത്തെ കുവൈത്തിന്റെ മറ്റൊരു നാഴികക്കല്ല് എന്നാണ് ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. ജൂലൈയിൽ മൊറോക്കോയിലെ റാബത്തിൽ നടന്ന കമ്മിറ്റിയുടെ പത്താം സെഷനിൽ നൈഫ് പാലസിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് കുവൈത്തിന്റെ അഭൂതപൂർവമായ വിജയമാണെന്ന് ഐസെസ്കോയിലെ ഇസ്‌ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി പ്രസിഡന്റ് ഡോ വലീദ് അൽ സെയ്ഫ് പറഞ്ഞു.

കസ്മ ഏരിയ, അൽ ഖുറൈനിയയിലെ ഫൈലക  ദ്വീപിലെ സൈറ്റുകൾ എന്നിവയുൾപ്പെടെ സംഘടനയുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് സൈറ്റുകളുണ്ട്. കുവൈത്ത് ടവേഴ്‌സ്, ഷെയ്ഖ് അബ്ദുള്ള അൽ ജാബർ പാലസ്, മുബാറക് അൽ കബീർ മറൈൻ റിസർവ്, ബൗബിയാൻ ദ്വീപ് എന്നിങ്ങനെ പ്രാഥമിക പട്ടികയിൽ മറ്റ് സ്ഥലങ്ങളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News