അമ്പതിലധികം കൺസൾട്ടന്റുകളുടെയും വിദഗ്ധരുടെയും കരാറുകൾ അവസാനിപ്പിച്ച് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം

  • 23/08/2022

കുവൈത്ത് സിറ്റി: പൊതുജനങ്ങളുടെ പണം സംരക്ഷിക്കുന്നതിനുള്ള ഒരു പുതിയ പരിഷ്കരണ നടപടി എന്ന നിലയിൽ ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്ന് അമ്പതിലധികം കൺസൾട്ടന്റുമാരുടെയും വിദഗ്ധരുടെയും കരാർ അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾ റഹ്മാൻ അൽ മുതൈരി തീരുമാനങ്ങൾ പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കരാറുകളാണ് അവസാനിപ്പിച്ചിട്ടുള്ളെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

ശമ്പളം ആവശ്യമില്ലെങ്കിലും അവർക്ക് അത് ലഭിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് വളരെ പരിമിതമായ കൺസൾട്ടന്റുമാരെയാണ് മന്ത്രി അൽ മുതൈരി നിലനിർത്തിയത്. അതേസമയം, അൽ മുതൈരിയുടെ നിർദേശപ്രകാരം ഇൻഫർമേഷൻ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാജി, മന്ത്രാലയത്തിലെ എല്ലാ കമ്മിറ്റികളും വർക്ക് ടീമുകളും ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചുവെന്നും വൃത്തങ്ങൾ അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News