കുവൈത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങുന്നത് തുടരുന്നു

  • 23/08/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറ് മാസത്തിനിടെ കുവൈത്തികളും താമസക്കാരും ചേർന്ന് ഒമ്പത് ടൺ സ്വർണ്ണ നാണയങ്ങളും സ്വർണ്ണ ഉരുപ്പടികളും വാങ്ങിയതായി റിപ്പോർട്ട്. 2021ന്റെ ആദ്യ പകുതിയിലെ വാങ്ങലുകളുടെ അതേ മൂല്യമാണിത്. എന്നാൽ ഉപഭോക്താക്കൾ അലങ്കാരമായി കണക്കാക്കുന്നവയ്ക്ക് പകരമായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണക്കട്ടികളും നാണയങ്ങളും വാങ്ങാൻ ഇഷ്ടപ്പെടുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

2022ന്റെ ആദ്യ പകുതിയിൽ കുവൈത്ത് വാങ്ങിയത് 23.3 ശതമാനം അല്ലെങ്കിൽ 2.1 ടൺ സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണെന്ന് വേൾഡ് ​ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ കുവൈത്തിലെ സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും ഡിമാൻഡ് ഏകദേശം 11 ശതമാനമാണ് വർദ്ധിച്ചത്. 200 കിലോഗ്രാം വോളിയം എന്ന നിലയിൽ 2.1 ടൺ ആണ് കുവൈത്തിന്റെ മൊത്തം വാങ്ങലുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.9 ടൺ ആയിരുന്നു. ത്രൈമാസ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ 2022 ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ സ്വർണ്ണക്കട്ടികൾ, നാണയം എന്നിവയുടെ വാങ്ങലുകൾ 100 കിലോ വർധിച്ചു. അതേ വർഷം ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ള കാലയളവിൽ ഒരു ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 1.1 ടൺ ആണ് രേഖപ്പെടുത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News