കുവൈത്തിൽനിന്ന് പണം അയക്കുന്നതിന് നികുതി, ഫീസുകള്‍ ഉയര്‍ത്തും; പ്രവാസികള്‍ക്ക് ആശങ്കയായി റിപ്പോര്‍ട്ട്

  • 24/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾ വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചര്‍ച്ചയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പാർലമെന്‍റില്‍ ഉയര്‍ന്നിട്ടുള്ള താമസക്കാർ അയക്കുന്ന പണത്തിന് ഫീസ് ചുമത്തുന്നത് പോലുള്ള വിഷയങ്ങളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രവാസികളുടെ ആരോഗ്യ ഫീസ് അവലോകനം ചെയ്യുകയും അടുത്ത വർഷത്തോടെ ചികിത്സ സ്വകാര്യ മേഖലയിലേക്ക് മാറ്റുക, പുതിയ റെസിഡൻസി നിയമത്തിന്റെ രൂപത്തിൽ ജനസംഖ്യാശാസ്‌ത്രത്തെക്കുറിച്ചുള്ള പദ്ധതി നടപ്പിലാക്കുക തുടങ്ങിയവ അടുത്ത ദേശീയ അസംബ്ലിയുടെ പ്രാരംഭ പാർലമെന്‍റ് സമ്മേളനങ്ങളിൽ ചർച്ച ചെയ്യും.

കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം മുപ്പത് ലക്ഷത്തിലെത്തിയതായി രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുവൈത്ത് മാർക്കറ്റിന് ആവശ്യമുള്ളതിനേക്കാള്‍ വളരെ വലിയ ഒരു വലിയ സംഖ്യയാണിത്. ഇത് പൊതു സേവനങ്ങൾക്ക് ഭാരമുണ്ടാക്കുകയും സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥ സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ഇത് ഉപയോഗപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇതോടെ പുതുതായി എത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം ശക്തമാകും. 

വിവിധ രാജ്യങ്ങളിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രമേ നിയമിക്കുകയുള്ളൂ. കൂടാതെ പിരിച്ചുവിടപ്പെട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കുകയുമില്ല. ഇതോടെ അവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും. റെസിഡൻസി നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെയുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ ശക്തമായി തുടരും. കൂടാതെ റെസിഡൻസി ഫീസ് വർധിപ്പിക്കാനും വിസിറ്റ് വിസകൾ നിയന്ത്രിക്കാനും നിർദേശങ്ങള്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 29നാണ് കുവൈത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബറില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News