രക്തദാനം ചെയ്യുന്നവര്‍ക്ക് സൗജന്യ ഡോക്ടർ കണ്‍സല്‍ട്ടേഷനുമായി ബദര്‍ അല്‍ സമ ക്ലിനിക്

  • 24/08/2022

കുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെന്‍ററിലെ പുതിയ ഡോക്ടർമാരുടെ ഒപിഡി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. കൂടാതെ കെഒസി, കെഎന്‍പിസി, കെഐപിഐസി, വിസ മെഡിക്കല്‍ എന്നിവയ്‌ക്കായുള്ള കമ്പനി മെഡിക്കൽ നടപടികള്‍ക്കുമായാണ് സെന്‍റര്‍. കുവൈത്ത് ജനതയുടെ വിശ്വാസത്തിനും നൽകുന്ന മഹത്തായ പിന്തുണയ്ക്കും ബദർ അൽ സമ നന്ദി പറഞ്ഞു. ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് പി എ, അബ്‍ദുള്‍ ലത്തീഫും നിര്‍വഹിച്ചു. 

രക്തദാനം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തെ  സൗജന്യ ഡോക്ടർ  കണ്‍സല്‍ട്ടേഷനുമായി ബദര്‍ അല്‍ സമ ക്ലിനിക്. മറ്റൊരാളുടെ ജീവൻ രക്ഷിക്കാനായി പ്രതിഫലമില്ലാതെ സന്നദ്ധ രക്തം ദാനം ചെയ്യുന്നവരെ ആദരിക്കുകയെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും കുവൈത്ത് ബ്ലഡ് ബാങ്കില്‍ രക്തം നല്‍കിയ വിവരങ്ങള്‍ നല്‍കിയാല്‍ രക്തദാതാവിന് ഒരു വര്‍ഷത്തെ  സൗജന്യ കണ്‍സല്‍ട്ടേഷന്‍ ലഭ്യമാകുമെന്ന് ബദര്‍ അല്‍ സമ ഡയറക്ടര്‍ അബ്ദല്‍ ലത്തീഫ് ഉപ്പള അറിയിച്ചു. ഗള്‍ഫിലെ ആരോഗ്യ രംഗത്തെ  ജനകീയ ആതുരാലയമായ ബദര്‍ അല്‍ സമ സാധാരണക്കാർക്ക് പ്രാപ്യമായ വേറിട്ട ആശുപത്രിയാണ്. ആതുര സേവന മേഖലയിലെ ചൂഷണത്തിനെതിരായ ജനകീയ ബദലാണ് ആശുപത്രിയെന്നും ചികിത്സയ്ക്കെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബദര്‍ അല്‍ സമ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കുവൈത്തില്‍ പുതുതായി മുന്നോളം  ക്ലിനിക്കുകളും ആശുപത്രിയും  ആരംഭിക്കുമെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യക്തമാക്കി. 

ഡോ. ശരത് ചന്ദ്ര (സിഇഒ), അബ്‍ദുള്‍ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവര്‍ അധ്യക്ഷത വഹിച്ചു. 2017 മാർച്ചിലാണ് 'ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതൽ...മനുഷ്യ സംരക്ഷണം' എന്ന ലക്ഷ്യമുയര്‍ത്തി ബദർ അൽ സമ  ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രവാസികള്‍ക്ക് ഏറെ സഹായകമായ നാല്‍പ്പതോളം  പ്രത്യേക ഹെൽത്ത് പാക്കേജുകളും ബദര്‍ അല്‍ സമയില്‍ ലഭ്യമാണ്. 10 ദീനാറിന് ഫുൾ ബോഡി ചെക്കപ്പും 15 ദീനാറിന്റെ എക്സിക്യൂട്ടിവ് ചെക്കപ്പ് പാക്കേജും പുതിയ പാക്കേജുകളുടെ ഭാഗമാണ് .സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്ജി.ഒ.ടി, എസ്ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റുട്ടീൻ അനാലിസിസ്, ചെസ്റ്റ് എക്സ്റേ, ഇ.സി.ജി എന്നി ടെസ്റ്റുകളാണ് പാക്കേജിൽ ഉൾപ്പെടുന്നത് . സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് പരിശോധനയിൽ 30 ശതമാനം കിഴിവ്, ഫാർമസിയിൽ അഞ്ചു ശതമാനം കിഴിവ് എന്നിവയും വിവിധ പാക്കേജിന്റെ ഭാഗമാണ്. വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News