കുവൈത്തിൽ ടാക്സികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍; ലംഘിച്ചാല്‍ കടുത്ത നടപടി

  • 24/08/2022

കുവൈത്ത് സിറ്റി: റോമിംഗ്, കോൾ-ടാക്‌സി കമ്പനികൾ, രാജ്യത്ത് ടാക്സി കാറുകൾ പ്രവർത്തിപ്പിക്കുന്ന ടാക്സി ഓഫീസുകൾ എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഏറ്റവും മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശങ്ങള്‍. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഡ്രൈവർമാരുടെ സുരക്ഷയും ഉറപ്പുനൽകുന്നതിനും റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

ടാക്‌സി പെർമിറ്റ് അറബിയിലും ഇംഗ്ലീഷിലും ഡ്രൈവറുടെ സീറ്റിന് പിന്നിൽ വ്യക്തമായ സ്ഥലത്ത് പ്രദർശിപ്പിക്കണം 

ടാക്സി കമ്പനിയുടെ വിവരങ്ങൾ, ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെ ഉള്ളിൽ പ്രദർശിപ്പിക്കണം

യാത്രക്കാരെ കയറ്റുമ്പോൾ ടാക്‌സി മീറ്റർ പ്രവർത്തിപ്പിക്കണം

യാത്രക്കാരുടെ അഭാവത്തിൽ ടാക്സി സൈൻ ലൈറ്റ് പ്രകാശിപ്പിക്കണം

ഓൺ ഡിമാൻഡ് ടാക്സികൾക്ക് നിരത്തില്‍ നിന്ന് യാത്രക്കാരെ എടുക്കാൻ അനുവാദമില്ല

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോൾ ടാക്സി ഡ്രൈവർമാർക്ക് യാത്രക്കാരെ എടുക്കാൻ അനുവാദമില്ല

ഹൈവേകളിൽ നിന്നോ പ്രധാന റോഡുകളിൽ നിന്നോ യാത്രക്കാരെ കയറ്റാൻ മൊബൈൽ ടാക്സി ഡ്രൈവർമാർക്ക് അനുവാദമില്ല

ടാക്സി ഡ്രൈവർമാർക്ക് യാത്രക്കാരെ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ, ടാക്‌സിയിൽ സാധനങ്ങളോ ഭക്ഷണമോ കൊണ്ടുപോകുന്നത് അനുവദനീയമല്ല

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News