പത്ത് വര്‍ഷത്തിനിടെ കുവൈത്ത് പ്രവാസികള്‍ അയച്ചത് 50.75 ബില്യണ്‍ ദിനാറെന്ന് കണക്കുകള്‍

  • 25/08/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ നിന്ന് പ്രവാസികള്‍ അയച്ചത് 50.75 ബില്യണ്‍ ദിനാറെന്ന് കണക്കുകള്‍. 2011 മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കാണിത്. ഈ വര്‍ഷങ്ങളില്‍ വലിയ ഏറ്റക്കുറച്ചിലുകൾ ആണ് വന്നിട്ടുള്ളത്. 2011ല്‍ ഏറ്റവും താഴ്ന്ന നിരക്കായ 3.54 ബില്യൺ ദിനാറായിരുന്നു, അതേസമയം എക്കാലത്തെയും ഉയർന്ന നില ഏകദേശം 5.52 ബില്യൺ ദിനാറിലേക്കെത്തിയ 2021ലാണ്. കഴിഞ്ഞ 11 വർഷമായി പ്രവാസികൾ അയക്കുന്ന പണത്തിൽ ശ്രദ്ധേയവും വ്യത്യസ്തവുമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

ചെറുതും വലുതുമായ പ്രതിസന്ധികള്‍ കാരണം പണം അയക്കുന്നതില്‍ ഉയർച്ചതാഴ്ചകളുണ്ടായി. പല രാജ്യങ്ങളിലും ചൂടേറിയ രാഷ്ട്രീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച 2011ൽ, കുവൈത്തില്‍ നിന്നുള്ള പണമയക്കലിന്‍റെ മൂല്യം ഏകദേശം 3.54 ബില്യൺ ദിനാറിലെത്തി. 2012ൽ ഇത് 21 ശതമാനം ഉയർന്ന് 4.28 ബില്യണ്‍ ദിനാറായി. 2016ൽ കുവൈത്തില്‍ നിന്നുള്ള പ്രവാസികളുടെ പണമയയ്ക്കൽ ഏകദേശം 4.56 ബില്യൺ ദിനാര്‍ എന്ന നിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. തൊട്ടടുത്ത വർഷം ഈ പണമയയ്ക്കൽ ഏകദേശം 9 ശതമാനം ഇടിഞ്ഞു. 421 മില്യണ്‍ ദിനാറായാണ് കുറഞ്ഞത്.

നേരെമറിച്ച്, കൊവിഡ് കാലയളവില്‍ (2020/2021) മഹാമാരി ആരംഭിക്കുന്നതിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ പണമയയ്‌ക്കുന്നതിന്റെ അളവിൽ വര്‍ധനയുണ്ടായി. 2019 ലെ 4.46 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 5.29 ബില്യൺ ദിനാറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News