കുവൈത്തിൽ നിയമലംഘകർക്കായുള്ള തിരച്ചിൽ തുടരുന്നു, ഫർവാനിയയിലും അഹമ്മദിയിലും പരിശോധന

  • 25/08/2022

കുവൈത്ത് സിറ്റി: ഫർവാനിയ,  അഹമ്മദി ​ഗവർണറേറ്റുകളിലെ ചില പ്രദേശങ്ങളില്‍ മിന്നൽ പരിശോധന നടത്തി സുരക്ഷാ വിഭാഗം. നിയമലംഘകരും വാണ്ടഡ് ലിസ്റ്റിലുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ജലീബ് അൽ ഷുവൈക്ക്, ഖൈത്താൻ പ്രദേങ്ങളിൽ നിന്ന് നിരവധി നിയമലംഘകരാണ് അറസ്റ്റിലായത്. ജലീബിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 17 പേരെ പിടികൂടാനായി. റെസിഡൻസി കാലാവധി അവസാനിച്ച 15 പേരും അറസ്റ്റിലായി. ആവശ്യമായ രേഖകൾ കൈവശമില്ലാതിരുന്ന നാല് പേരും പിടിയിലായതായി അധികൃതർ അറിയിച്ചു. 

കൂടാതെ, മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വാഹനവും പിടിച്ചെടുത്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സെന്‍റന്‍സസ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒരാളും ഒരു വഴിയോര കച്ചവടക്കാരനും അറസ്റ്റിലായി. ആവശ്യമായ രേഖകൾ കൈവശമില്ലാതിരുന്ന നാല് പേരും പിടിയിലായതായി അധികൃതർ അറിയിച്ചു. അഹമ്മദി ​ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്കായി 87 പേരെയാണ് അറസ്റ്റ് ചെയ്ത്. കാലവധി കഴിഞ്ഞ റെസിഡൻസിയും ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരുമായി ഏഴ് പേർ പിടിയിലായി. ഫിന്റാസ് പ്രദേശത്ത് മദ്യ നിർമ്മാണവും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News