പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം; കുവൈത്തിൽ യുവാവ് അറസ്റ്റില്‍

  • 25/08/2022

കുവൈത്ത് സിറ്റി: പട്രോളിംഗിൽ നിന്ന് രക്ഷപെടാന്‍ എതിർദിശയിൽ പോയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി സുരക്ഷാ വിഭാഗം. മുപ്പത് വയസുള്ള കുവൈത്തി പൗരനാണ് അറസ്റ്റിലായത്. സുരക്ഷാ വിഭാഗത്തിന്‍റെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഇയാള്‍. വാഹനത്തില്‍ നിന്ന് മയക്കുമരുന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്. കാറില്‍ ഒരു പെൺകുട്ടിയെ  തട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായതെന്നും അധികൃതര്‍ പറഞ്ഞു. ഇയാളെ സുരക്ഷാ വിഭാഗം സുലൈബിഘട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഉള്‍പ്പെടെ പൊലീസ് തുടരന്വേഷണം നടത്തും. അതേസമയം, മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഡീലർമാരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ തുടർച്ചയായതും തീവ്രവുമായ സുരക്ഷാ ക്യാമ്പയിനുകള്‍ രാജ്യത്ത് തുടരുകയാണ്. ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ ഒരു കുവൈത്തി പൗരന്‍ അറസ്റ്റിലായിട്ടുണ്ട്. കാല്‍ കിലോ ഷാബുവും ലൈസന്‍സ് ഇല്ലാത്ത തോക്കും വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News