കുവൈത്തിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിവയ്പ്പ്; രണ്ട് പ്രതികൾ മരിച്ചു

  • 25/08/2022

കുവൈത്ത് സിറ്റി: കടൽ വഴി മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ നട‌ന്ന വെടിവയ്പ്പിൽ രണ്ട് മരണം. ക്രിമിനൽ സെക്യൂരിട്ടി സെക്ടറിലെ പ്രതിനിധീകരിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്ര​ഗ് കൺട്രോളും കോസ്റ്റ് ​ഗാർഡും സഹകരിച്ചാണ് പരിശോധന നടത്തിയത്. കടൽ വഴി 80 കിലോ​ഗ്രാം ഹാഷിഷും ഷാബുവുമാണ് കടത്തിക്കൊണ്ട് വരാൻ ശ്രമിച്ചത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പരസ്പരം വെടിവയ്പ്പുണ്ടായത്. ഒരു പ്രതിയെ പിടികൂടാനായപ്പോൾ രണ്ട് പേർ വെയിവയ്പ്പനിടെ മരണപ്പെടുകയായിരുന്നു. വിൽപ്പന നടത്താൻ സഹായിച്ച ബോട്ടുടമ സ്വദേശിയേയും അറസ്റ്റ് ചെയ്തു. 

ബോട്ട് ഉടമയായ ഒരാളുടെ സഹായത്തോടെ കടൽ മാർഗം ബോട്ടിനുള്ളിൽ വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടന്നതെന്ന് നാർക്കോട്ടിക്സ് വിഭാ​ഗം അറിയിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് ശരിയാണെന്ന് ഉറപ്പ് വരുത്തി ആവശ്യമായ അനുമതികൾ ലഭിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഇതിനിടെ കോസ്റ്റ് ​ഗാർഡ് ബോട്ടുകൾക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. തിരികെ അധികൃതർ നടത്തിയ വെടിവയ്പ്പിനിടെയാണ് രണ്ട് പേർ മരണപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News