ഫർണിച്ചറുകൾക്കായി ഈ വർഷം കുവൈത്തികൾ ചെലഴിച്ചത് രണ്ട് ബില്യൺ ദിനാറെന്ന് കണക്കുകൾ

  • 26/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഹോം, ഫർണിച്ചർ സാധനങ്ങളുടെ വിപണിയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിലെ വീടുകൾ പുതുക്കിപ്പണിയാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുവെന്ന് ഫിച്ച് സെല്യൂഷൻസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനം, ജനസംഖ്യാ വളർച്ച, പ്രവാസികളുടെ വർധനവ് എന്നിവ ഉപഭോഗം വീട്ടുപകരണങ്ങളുടെയും ഫർണിച്ചർ കമ്പനികളുടെയും നേട്ടത്തിലേക്ക് നയിക്കുന്നുണ്ട്. ഈ വർഷം രാജ്യത്തെ മൊത്തം ഗാർഹിക ചെലവിന്റെ 17 ശതമാനം വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും വിഹിതം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വ്യക്തിഗത ചെലവുകൾക്ക് ശേഷം പ്രതിമാസ ഗാർഹിക ചെലവിനുള്ളിൽ രണ്ടാമത്തെ വലിയ വിഭാഗമായി മാറുകയാണ് ഫർണിച്ചർ വിപണി. പൗരന്മാരുടെ എണ്ണത്തിലെ വർധനവ്, വരുമാനത്തിലെ വർധനവ്, നഗരവൽക്കരണം തുടങ്ങിയ ഘടകങ്ങൾ ഗൃഹോപകരണ മേഖലയിൽ 2022നും 2026നും ഇടയിൽ ഇടത്തരം വളർച്ചയ്ക്ക് ശക്തമായ അടിത്തറയിടുന്നു. കുവൈത്തിലെ വീട്ടുപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമുള്ള ചെലവ് ഈ കാലയളവിൽ മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2026ൽ മൊത്തം ഗാർഹിക ചെലവിന്റെ 17.7ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News