പ്രവാസി രോഗികളെ സ്വകാര്യ ക്ലിനിക്കുകളിലേക്ക് മാറ്റുന്നത് വേഗത്തിലാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 26/08/2022

കുവൈത്ത് സിറ്റി: സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം എല്ലാ പ്രവാസി രോഗികളെയും ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയിലേക്ക് (ധമാൻ) മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ആരോഗ്യ മന്ത്രാലയം. സർക്കാർ ക്ലിനിക്കുകളും ആശുപത്രികളും ക്രമേണ കുവൈത്തികൾക്ക് മാത്രമാക്കി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി. അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ധമാൻ സെന്ററിൽ തന്നെ ചികിത്സ നല്‍കുന്നതിനുള്ള പ്രാരംഭ കരാർ തയ്യാറാക്കിയിട്ടുണ്ട്.

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാത്രം ആരോഗ്യ മന്ത്രാലയം ആദ്യ ഘട്ടത്തിൽ ഇളവ് നല്‍കും. പിന്നീട് സർക്കാർ മേഖലയിലെ പ്രവാസികളുടെ ചികിത്സയും ധമാന്‍ ആശുപത്രിയിലേക്ക് മാറ്റും. നിലവിൽ ജാബർ ആശുപത്രി കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പുതിയ ജഹ്‌റ ഹോസ്പിറ്റൽ, പുതിയ ഫർവാനിയ ഹോസ്പിറ്റൽ എന്നിവയ്ക്കും ഇത് ബാധകമാകും. പതിയെ ഇത് ഇത് അമിരി ഹോസ്പിറ്റലിലേക്കും പിന്നീട് സബാ ഹോസ്പിറ്റലിലേക്കും വ്യാപിപ്പിക്കും. ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവരോ അപകടത്തിൽപ്പെട്ടവരോ ആയ പ്രവാസികള്‍ക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News