സമൃദ്ധി സൂചികയിൽ ഗൾഫിൽ മൂന്നാം സ്ഥാനത്ത് കുവൈത്ത്

  • 26/08/2022

കുവൈത്ത് സിറ്റി: സമൃദ്ധി സൂചികയിൽ ആഗോള പട്ടികയില്‍ 49-ാം സ്ഥാനം നേടി കുവൈത്ത്. ഗൾഫിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. അറ്റ്ലാന്‍റിക്ക് കൗണ്‍സിലാണ് ഫ്രീഡ‍ം ആന്‍ഡ് പ്രോസ്‍പെരിറ്റി ഇന്‍ഡക്സ് തയാറാക്കിയത്. കുവൈത്തിന് 60.2 പോയിന്‍റുകളാണ് ലഭിച്ചത്. ആഗോള തലത്തില്‍ 34-ാം സ്ഥാനത്തുള്ള യുഎഇയും 43-ാം സ്ഥാനത്തുള്ള ഖത്തറുമാണ് ഗള്‍ഫില്‍ കുവൈത്തിന് മുന്നിലുള്ളത്. അതേസമയം, ഫ്രീഡം ഇന്‍ഡക്സില്‍ ആഗോള തലത്തില്‍ 125-ാം സ്ഥാനത്തുള്ള കുവൈത്ത് ഗള്‍ഫില്‍ രണ്ടാമതാണ്.

ഫ്രീഡം സൂചികയില്‍ കുവൈത്തിന് 43.3 പോയിന്‍റുകള്‍ മാത്രം നേടാനാണ് സാധിച്ചത്. ലോകത്തിലെ എല്ലാ രാജ്യത്തിന്റെയും സാമ്പത്തിക, രാഷ്ട്രീയ, നിയമ സ്വാതന്ത്ര്യം നിരീക്ഷിച്ചാണ് അറ്റ്ലാന്‍റിക്ക് കൗണ്‍സില്‍ ഫ്രീഡം ഇന്‍ഡക്സ് തയാറാക്കിയത്. ഇതേ കാലയളവിൽ ലോക രാജ്യങ്ങളുടെ സാമ്പത്തിക ക്ഷേമവും മാനുഷിക അഭിവൃദ്ധിയുമാണ് പ്രോസ്പെരിറ്റി ഇൻഡക്സ് അളന്നത്. സ്വിറ്റ്‌സർലൻഡ്, നോർവേ, ലക്‌സംബർഗ്, ഐസ്‌ലൻഡ്, അയർലൻഡ്, ഫിൻലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് സമൃദ്ധി സൂചികയിൽ മുന്നിലുള്ളത്. ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വ്വെ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്രീഡം ഇന്‍ഡക്സില്‍ മുന്നില്‍ നില്‍ക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News