ശരാശരി വേതനം; കുവൈറ്റ് അറബ് ലോകത്ത് നാലാം സ്ഥാനത്ത്

  • 27/08/2022

കുവൈത്ത് സിറ്റി: ശരാശരി പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തിൽ ആ​ഗോള തലത്തിൽ കുവൈത്ത് 26-ാം സ്ഥാനത്ത്. അറബ് ലോകത്ത് നാലാമതാണ് കുവൈത്ത്. അമേരിക്കൻ മാസികയായ സിഇഒ വേൾഡ് ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. കുവൈത്തിലെ ശരാശരി പ്രതിമാസ ശമ്പളം 1854.45 ഡോളറാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഞ്ച് ഗൾഫ് രാജ്യങ്ങളാണ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങളിലെ ശരാശരി പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തിൽ ഒന്നാമത് എത്തിയത്.

അറബ് ലോകത്ത് യുഎഇ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങളിൽ പ്രാദേശിക പ്രതിനിധിയായി ഉൾപ്പെട്ട ഏക രാജ്യമാണ് യുഎഇ. പട്ടിക പ്രകാരം യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളത്തിന്റെ മൂല്യം 3663.27 ഡോളറാണ്. സ്വിറ്റ്സർലൻഡ് ഒഴികെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളെയും സിംഗപ്പൂർ ഒഴികെയുള്ള എല്ലാ ഏഷ്യൻ രാജ്യങ്ങളെയും യുഎഇ മറികടക്കുന്നു. ആ​ഗോള തലത്തിൽ 11-ാം സ്ഥാനത്തുള്ള ഖത്തറാണ് അറബ് ലോകത്ത് രണ്ടാമതുള്ളത്. 3168.05 ഡോളറാണ് ഖത്തറിലെ ശരാശരി പ്രതിമാസ ശമ്പളം. 25-ാം സ്ഥാനം ആ​ഗോള തലത്തിൽ നേടിയ സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News