കുവൈത്തിൽ ചെമ്മീന്റെ വരവ് വർധിച്ചു; വില കുത്തനെ ഇടിഞ്ഞു

  • 27/08/2022

കുവൈത്ത് സിറ്റി: വിപണിയിലേക്കുള്ള ചെമ്മീന്റെ വരവ് വർധിച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഷർഖ് മാർക്കറ്റിൽ നടന്ന ലേലത്തിൽ ഒരു കൊട്ട 15 ദിനാറിന് വിറ്റപ്പോൾ സ്റ്റാളുകളിൽ ഒരു കിലോയുടെ വില മൂന്ന് ദിനാർ മുതൽ വ്യത്യാസപ്പെട്ടിരിക്കുകയാണ്. മാസാരംഭത്തിൽ ചെമ്മീനിന്റെ വില ഒരു കൊട്ടയ്ക്ക് 66 ദിനാറിലെത്തിയതിന് ശേഷമാണ് ഈ ഇടിവ്. 

മത്സ്യത്തൊഴിലാളികളുടെ അവധിക്കാലം കഴിഞ്ഞ് ജോലിയിലേക്കുള്ള മടങ്ങിവരവ് വിപണിയിൽ ആവേശം പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 22 കിലോയുടെ 700 കൊട്ട ചെമ്മീനാണ് ലേലം ചെയ്തത്. ഷഹാമിയ ഇനം 15 ദിനാറിനും ഉമ്മുനൈരിയ കൊട്ട 50 മുതൽ 55 ദിനാറിനുമിടയിലാണ് വിറ്റത്. ഷർക്കിലെ സ്റ്റാളുകളിൽ ഒരു കിലോ ചെമ്മീനിന്റെ വില വലിപ്പമനുസരിച്ച് ഒന്ന് മുതൽ മൂന്ന് ദിനാർ വരെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News