സേവനങ്ങളുടെ നിലവാരത്തെ കുറിച്ച് ചോദിച്ചറിഞ്ഞ് ബദർ അൽ സമ മെഡിക്കൽ സെന്റർ അധികൃതർ

  • 27/08/2022

കുവൈത്ത് സിറ്റി: ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് & മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അം​ഗങ്ങളായ ഡോ. മുഹമ്മദ് പി എ, അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സിഇഒ) എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെ കുറിച്ച് അനുഭവങ്ങളെ കുറിച്ച് മനസിലാക്കുന്നതിന് സംവാദം നടന്നു. കഴിഞ്ഞ ആറ് വർഷമായി മാധ്യമപ്രവർത്തകർക്കും അസോസിയേഷൻ പ്രതിനിധികൾക്കും  ഉണ്ടായ അനുഭവങ്ങൾ അടുത്ത് അറിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സെഷൻ നടത്തിയത്. 

ആറ് വർഷത്തിനിടെ ബദർ അൽ സമ ഗ്രൂപ്പിലെ ഡോക്ടർമാരിൽ നിന്നും മറ്റ് സ്റ്റാഫുകളിൽ നിന്നും ലഭിച്ച സേവനങ്ങളുടെ നിലവാരത്തെ കുറിച്ചുള്ള പ്രതികരണങ്ങളും അവർ തേടി. ആരോ​ഗ്യമന്ത്രാലയ പ്രോട്ടോക്കോളുകളും ഹെൽത്ത് കെയർ എത്തിക്‌സും പാലിച്ചുകൊണ്ട് കുവൈത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചുെവെന്നതിൽ ബോർഡ് അം​ഗങ്ങൾ നന്ദി അറിയിച്ചു. ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതൽ... മനുഷ്യ സംരക്ഷണം എന്ന ആപ്തവാക്യത്തോടെ 2017ലാണ് ബദർ അൽ സമ മെഡിക്കൽ സെന്റർ ആരംഭിച്ചത്.

യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇഎൻടി, ഡെന്റിസ്ട്രി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി & കോസ്‌മെറ്റോളജി, ജനറൽ / ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഫാർമസി, കാൾ തുടങ്ങിയ വിപുലമായ സ്പെഷ്യാലിറ്റി മെഡിക്കൽ സേവനങ്ങൾ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ശ്രീമതി സന (ബ്രാൻഡിംഗ് & മീഡിയ മാർക്കറ്റിംഗ്) ശ്രീ.രഹജൻ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്), ശ്രീമതി.ഷെറിൻ (ടെലിമാർക്കറ്റിംഗ് & സോഷ്യൽ മീഡിയ), ശ്രീമതി.പ്രേമ (മാർക്കറ്റിംഗ് കോർഡിനേറ്റർ), ശ്രീ.കാദിർ (ഫീൽഡ് മാർക്കറ്റിംഗ്), ശ്രീ.തസീർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. (ഇൻഷുറൻസ് കോർഡിനേറ്റർ), ശ്രീ. ജിജുമോൻ (അക്കൗണ്ട് മാനേജർ), ശ്രീ. അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവരോടൊപ്പം എല്ലാ ഡിപ്പാർട്ട്‌മെന്റ് എച്ച്‌ഒഡിമാരും ചടങ്ങിൽ പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News