വ്യാജ മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ്; കുവൈത്തിൽ നിരവധി റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 27/08/2022

കുവൈത്ത് സിറ്റി: ഫർവാനിയ, അഹമ്മദി മേഖലകളിലെ വ്യാജ മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തി സുരക്ഷാ അധികൃതർ. ഇവിടെ കച്ചവടം നടത്തിയിരുന്നവർ അറസ്റ്റിലായി. ബുധനാഴ്ച നടത്തിയ പരിശോധനകളിൽ റെസിഡൻസി നിയമ ലംഘകരായ 39 പേരും പിടിയിലായി. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനൻ്റ് ജനറൽ അൻവർ അൽ ബർജാസിൻ്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. 

ജലീബ് അൽ ഷുവൈക്ക്, ഖൈത്താൻ മേഖലകളിലും പരിശോധന നടന്നു. ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട  17 പ്രവാസികളാണ് പിടിയിലായിട്ടുള്ളത്. റെസിഡൻസി കാലാവധി അവസാനിച്ച 15 പേർ അറസ്റ്റിലായി. അഹമ്മദിയിൽ റെസിഡൻസി നിയമം ലംഘിച്ച ഏഴ് പേരും അറസ്റ്റിലായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News