ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളിൽ ഏഴെണ്ണം കുവൈത്തിന്റേത്

  • 28/08/2022

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളുടെ പട്ടികയിൽ പ്രവേശിച്ച ബാങ്കുകളുടെ എണ്ണത്തിൽ കുവൈറ്റ് നാലാം സ്ഥാനത്താണെന്ന് അറബ് ബാങ്കുകളുടെ യൂണിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ്. ഏഴ് കുവൈത്തി ബാങ്കുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ആണ് മുന്നിലുള്ളത്. പിന്നാലെ കുവൈത്ത് ഫിനാൻസ് ഹൗസ്, ബർഗാൻ ബാങ്ക്, ഗൾഫ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്ത്, അൽ അഹ്‌ലി ബാങ്ക്, കുവൈത്ത് ഇൻഡസ്ട്രിയൽ ബാങ്ക് എന്നിവയാണുള്ളത്.

ഈ ബാങ്കുകളുടെ മൊത്തം മൂലധനം ഏകദേശം 29.8 ബില്യൺ ഡോളറാണെന്നും 272.4 ബില്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 272 അറബ് ബാങ്കുകൾ സൂചിപ്പിച്ച പട്ടികയിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് 2021 അവസാനത്തോടെ ലഭ്യമായ സാമ്പത്തിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. 72 അറബ് ബാങ്കുകളുടെ പ്രധാന അടിത്തറ ഏകദേശം 374.9 ബില്യൺ ഡോളറാണ്. അതേസമയം അവരുടെ ആസ്തി 3.4 ട്രില്യൺ ഡോളറാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News