കുവൈത്തിലെ സേവനങ്ങൾ അവസാനിപ്പിച്ച പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ആനുകൂല്യം; പ്രതിസന്ധിയിൽ വഴിത്തിരിവ്

  • 28/08/2022

കുവൈത്ത് സിറ്റി: പഞ്ചവത്സര കുവൈത്തിവത്കരണ പദ്ധതി പ്രകാരം സർക്കാർ ഏജൻസികളിലെ സേവനങ്ങൾ അവസാനിപ്പിച്ച പ്രവാസി ജീവനക്കാർക്കുള്ള എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ വിതരണ പ്രതിസന്ധിയിൽ വഴിത്തിരിവ്. 2022-2023 ബജറ്റിൽ സേവനങ്ങൾ അവസാനിപ്പിച്ച പ്രവാസികളുടെ എൻഡ്-ഓഫ്-സർവീസ് ആനുകൂല്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഇനത്തിൽ നിന്ന് ചെലവഴിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ചില കക്ഷികൾ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 

ബജറ്റിന് ഇതുവരെ അംഗീകാരം ലഭിക്കാത്തത് കൈമാറ്റത്തെ തടസപ്പെടുത്തിയെന്നും രണ്ട് വർഷത്തിലേറെയായി പ്രതിഫലം നൽകാത്ത നിരവധി ജീവനക്കാരുണ്ടെന്നുമാണ് ചൂണ്ടിക്കാണിച്ചത്. പ്രത്യേക ഇനമായി 2022-2023 ബജറ്റിൽ അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നതിനാൽ, സേവനാനന്തര ആനുകൂല്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ലഭ്യമാക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന്റെ സൂചനകളുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിവത്കരണ പദ്ധതി പ്രകാരം സേവനങ്ങൾ അവസാനിപ്പിച്ച പ്രവാസികൾക്ക് കുടിശ്ശിക വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി.

സേവനങ്ങൾ അവസാനിപ്പിച്ച പ്രവാസി ജീവനക്കാർക്കുള്ള എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സമീപ വർഷങ്ങളിൽ വ്യക്തമായ പ്രതിസന്ധികളാണ് ഉണ്ടായത്. പ്രത്യേകിച്ചും സർക്കാർ ഏജൻസികളിലെ കുവൈത്തികളല്ലാത്തവരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ നിരക്ക് ഉയർന്നതോടെ പ്രതിസന്ധികളും കൂടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News