സ്‌കൂൾ തുറക്കുന്നതോടെ കുവൈത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകും

  • 28/08/2022

കുവൈറ്റ് സിറ്റി : വേനലവധിക്ക് ശേഷം ഇന്ന് സ്‌കൂളുകൾ തുറക്കുന്നത് റോഡുകളിലെ തിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ട് . റിപ്പോർട്ടുകൾ അനുസരിച്ച്,  നിരവധി വിദേശ സ്കൂളുകൾ, വേനൽക്കാല അവധിക്ക് ശേഷം ഇന്ന് അവരുടെ ക്ലാസുകൾ ആരംഭിക്കുന്നു.

പുതിയ അധ്യയന വർഷത്തേക്ക് വിദേശ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നിരുന്നാലും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മനുഷ്യവിഭവശേഷിയുടെ അഭാവം, പ്രത്യേകിച്ച് സ്‌കൂൾ ബസ് ഡ്രൈവറുടെയും ശുചീകരണ തൊഴിലാളികളുടെയും അഭാവം ചില സ്‌കൂളുകൾക്ക് സുഗമമായ പ്രവർത്തനങ്ങൾക്ക്  തടസ്സമാകുന്നു.

അധിക ഡ്രൈവർമാരെ ലഭ്യമാക്കുന്നതുവരെ താൽക്കാലിക നടപടിയെന്ന നിലയിൽ ചില വിദേശ സ്കൂളുകൾ അവരുടെ ബസുകളുടെ ശേഷി 20 ൽ നിന്ന് 30 യാത്രക്കാരായി ഉയർത്താൻ നിർബന്ധിതരായതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News