കുവൈത്തിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം, ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമങ്ങൾ

  • 28/08/2022


കുവൈറ്റ്: കുവൈറ്റിലെ ടാക്സികളുടെ പ്രവർത്തനം ക്രമപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു. കുവൈറ്റിലെ തൊഴിൽ നിയമത്തിന് അനുസൃതമായി ക്യാബ് ഡ്രൈവർമാർക്ക് ജോലി സമയം ക്രമീകരിക്കുക, ഡ്രൈവർമാർ യൂണിഫോം ധരിക്കുകയും സാധുതയുള്ള ആരോഗ്യ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ നിയമങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, വാഹനം കേടുപാടുകളില്ലാത്തതും അകത്തും പുറത്തും വൃത്തിയുള്ളതായിരിക്കണം. ആവർത്തിച്ച് വലിയ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. പുതിയ നടപടികൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും, നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പോലീസ് ക്യാമ്പയിനുകൾ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News