കുവൈത്തിൽ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 28/08/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്നത്തെ കാലാവസ്ഥ മേഘാവൃതവും ഭാഗികമായി മേഘാവൃതവുമാണ്. പൊടി ഉയർന്നത് തിരശ്ചീന ദൃശ്യപരത കുറയാൻ കാരണമായി. പ്രത്യേകിച്ച് വടക്കൻ, വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഈ കാലാവസ്ഥ. ഇന്നലെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തിരുന്നു. 

വരും ദിവസങ്ങളിൽ  പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കാലാവസ്ഥ താരതമ്യേന ചൂടും ഈർപ്പവും ഉള്ളതായിരിക്കും. രാജ്യത്തെ പരമാവധി താപനില 43 മുതൽ 45 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും. കുറഞ്ഞ താപനില 26 മുതൽ 28 ഡ‍ി​ഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ദിറാർ അൽ ഒലെയാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News