കുവൈത്തിൽ ഈ വർഷം ആദ്യ ആറ് മാസം 392.94 മില്യൺ ഓൺലൈൻ ഇടപാടുകൾ നടത്തിയതായി കണക്കുകൾ

  • 29/08/2022

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ പൗരന്മാരും താമസക്കാരും ഏകദേശം 392.94 മില്യൺ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുകയും പണം പിൻവലിക്കുകയും ചെയ്‌തുവെന്ന് കണക്കുകൾ. 2021ലെ അതേ കാലയളവിനെ അപേക്ഷിച്ച് 107.14 മില്യൺ ഇടപാടുകൾ ഉൾപ്പെടെ 37.5 ശതമാനത്തിന്റെ വർധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ പണമടയ്ക്കലുകളുടെയും പണം പിൻവലിക്കലുകളുടെയും എണ്ണം ഏകദേശം 285.8 മില്യൺ ആയിരുന്നു. 

2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കണക്കുപ്രകാരം എടിഎമ്മുകൾ വഴി നടത്തിയ പണമിടപാടുകൾ പൗരന്മാരും താമസക്കാരും നടത്തിയ മൊത്തം ഇടപാടുകളുടെ 11 ശതമാനമാണ്. അതേസമയം, ഓൺലൈൻ പേയ്‌മെന്റുകൾ ഏകദേശം 28 ശതമാനം ആയിരുന്നു. ഇതേ കാലയളവിലെ മൊത്തം ഇടപാടുകളിൽ മൊത്തം ഇടപാടുകളുടെ ഏകദേശം 61 ശതമാനം ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പോയിന്റ് ഓഫ് സെയിൽ (PoS) വഴി നേരിട്ടുള്ള പേയ്‌മെന്റുകൾ ഉണ്ടായിരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News