ജലീബിലും മഹ്ബൂലയിലും സുരക്ഷാ പരിശോധന തുടർന്ന് അധികൃതർ‌‌, നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 29/08/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക്, ഹ്ബൂലയിലും പ്രദേശങ്ങളിൽ കർശന സുരക്ഷാ പരിശോധന തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളുടെ പ്രദേശങ്ങളിൽ മിന്നൽ പരിശോധനകളും നടത്തി. 

സുരക്ഷാ ക്യാമ്പയിനിൽ നിരവധി നിയമലംഘകരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ അറസ്റ്റിലായിട്ടുണ്ട്,. കൂടാതെ, പൊതു ധാർമ്മികത ലംഘിച്ചവരും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നവരും പിടിയിലായി. എല്ലാത്തരം കുറ്റകൃത്യങ്ങളെയും നേരിട്ട് നിയമലംഘകർക്ക് നിയമപരമായി ശിക്ഷകൾ നൽകുന്നതിന് കർശന പരിശോധന ക്യാമ്പയിൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News