കുവൈത്തിൽ ജൂലൈയിൽ മാത്രം ഉണങ്ങി പോയത് 700 ഈന്തപ്പനകൾ

  • 29/08/2022

കുവൈത്ത് സിറ്റി: ഹൈവേകളിൽ മാത്രം ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ ജൂലൈയിൽ ഉണങ്ങി പോയത് 700 ഈന്തപ്പനകളാണെന്ന് കൃഷി അതോറിറ്റിയുടെ വെളിപ്പെടുത്തൽ. അവയ്ക്ക് വെള്ളം നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാർ കാലാവധി കഴിഞ്ഞതിന് ശേഷമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇതോടെ മനോഹരമായ കുവൈത്തിനായും രാജ്യത്തിന്റെ പ്രദേശങ്ങളിൽ പച്ചപ്പ് നിറയ്ക്കാനും പരിസ്ഥിത സംരക്ഷിക്കമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകരും സന്നദ്ധ സംഘടനകളും വീണ്ടും ഉയർത്തിയിട്ടുണ്ട്. 
ഹരിതവൽക്കരണ ക്യാമ്പയിനുകൾ തീവ്രമാക്കുകയും പരിശ്രമങ്ങൾ ഏകീകരിക്കുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സൗന്ദര്യാത്മക രൂപം മെച്ചപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം. ഒപ്പം ഒരു വശത്ത് മലിനീകരണത്തെ നേരിടാൻ വൃക്ഷത്തൈ നടൽ പദ്ധതികൾ വേഗത്തിലാക്കുകയും വേണം. കുവൈത്തിന്റെ മുഖം മനോഹരമാക്കുന്നതിനും മറുവശത്ത് വരണ്ട മരുഭൂമീകരണ മേഖലകൾ കുറയ്ക്കുന്നതിനും ആവശ്യമായ കാഴ്ചപ്പാട് വേണമെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News