40 പിന്നിട്ട താമസക്കാരുടെ എണ്ണം കുവൈത്തികളെക്കാൾ ആറ് ഇരട്ടി കൂടുതൽ

  • 29/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ വിവിധ പ്രായവിഭാ​ഗങ്ങളായി താരതമ്യം ചെയ്യുമ്പോൾ ഒരു വയസ് മുതൽ 29 വയസ് വരെ പ്രായമുള്ളവർ താമസക്കരാരേക്കാൾ കൂടുതൽ പൗരന്മാരാണെന്ന് കണക്കുകൾ. എന്നാൽ പ്രായമേറി വരുമ്പോൾ നേർ വിപരീതമായ കണക്കുകളാണ് ഉള്ളത്. നാൽപ്പത് പിന്നിട്ട പ്രായവിഭാ​ഗത്തിൽ താമസക്കാരുടെ എണ്ണം പൗരന്മാരുടേതിനേക്കാൾ ആറ് ഇരട്ടിയാണ്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 14,20836 പുരുഷ-സ്ത്രീ പൗരന്മാരിൽ, 862,171 പേർ ഒന്നിനും 29നും ഇടയിൽ പ്രായമുള്ളവരാണ്.

അതായത് മൊത്തം ജനസംഖ്യയുടെ 60 ശതമാനമാണ് ന്നിനും 29നും ഇടയിൽ പ്രായമുള്ളവർ. അതേസമയം, ഇതേ പ്രായവിഭാ​ഗത്തിലുള്ള താമസക്കാരുടെ എണ്ണം 2796064ൽ 685,585 ആണ്, അതായത് 24.5 ശതമാനം. പ്രായവിഭാ​ഗം കൂടി വരുമ്പോൾ പൗരന്മാരുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ. 30 നും 34 നും ഇടയിലുള്ള വിഭാഗത്തിൽ 105417ൽ എത്തി നിൽക്കുകയാണ്, താമസക്കാരുടെ എണ്ണം 148,989 ആണ്. 35 നും 39 നും ഇടയിലുള്ള വിഭാഗത്തിൽ, 352,477 താമസക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പൗരന്മാരുടെ എണ്ണം 89,932 ആണെന്നും കണക്കുകൾ കാണിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News