11 ദിവസത്തിനിടെ കുവൈത്തിൽ കണ്ടെത്തിയത് 111 പരിസ്ഥിതി നിയമ ലംഘനങ്ങൾ

  • 29/08/2022

കുവൈത്ത് സിറ്റി: മരുഭൂമി പ്രദേശങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമ്പയിൻ ആരംഭിച്ച് 11 ദിവസത്തിനുള്ളിൽ 111 പരിസ്ഥിതി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ്  14 നും 25 നും ഇടയിൽ, പരിസ്ഥിതി നിയമത്തിലെ ആർട്ടിക്കിൾ 41 ന്റെ ലംഘനവുമായി ബന്ധപ്പെട്ട് 107 മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടി. അത് കൃഷി ഭൂമി ചൂഷണം ചെയ്യുകയോ അല്ലെങ്കിൽ സസ്യങ്ങളെ നശിപ്പിക്കുന്നതോ ആയ പ്രവർത്തനം നിരോധിക്കുന്നതാണ്. പാരിസ്ഥിതിക നിയമം അനുസരിച്ച് ആർട്ടിക്കിൾ 41 ലംഘിച്ചാൽ ഏറ്റവും കുറഞ്ഞ പിഴ 250 ദിനാർ ആണ്. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുവെന്നും അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്നുമാണ് പരിശോധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News