കുവൈത്തിൽ നിന്ന് കടത്താൻ ശ്രമിച്ച സബ്‍സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടി

  • 29/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്നുള്ള കയറ്റുമതി നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ കുവൈത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് ലാൻഡ് കസ്റ്റംസ് വിഭാ​ഗം. എല്ലാ ഔട്ട്‌ഗോയിംഗ് ഷിപ്പ്‌മെന്റുകളിലും സൂക്ഷ്മ ശ്രദ്ധ വേണമെന്നുള്ള ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോേധനയിലാണ് കുവൈത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. അവയിൽ മറ്റ് കാറ്ററിംഗ് സാമഗ്രികൾ കൂടാതെ ഏകദേശം 1,000 പാൽ കാർട്ടണുകളും 400 ഓയിൽ ക്യാനുകളും ഉൾപ്പെടുന്നു. ഇവ കസ്റ്റംസ് പിടിച്ചെടുക്കൽ റിപ്പോർട്ട് തയ്യാറാക്കി, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിലെ സപ്ലൈ ഡിപ്പാർട്ട്മെന്റിന് കൈമാറും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News