ഇറാഖിലുള്ള കുവൈത്തികള്‍ എത്രയും വേഗം രാജ്യം വിടണമെന്ന് നിർദ്ദേശം

  • 30/08/2022


കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര കുവൈത്തി പൗരന്മാര്‍ക്ക് നീട്ടിവയ്ക്കണമെന്ന് ബാഗ്ദാദിലെ കുവൈത്ത് എംബസി നിര്‍ദേശം നല്‍കി. സാഹചര്യങ്ങള്‍ മനസിലാക്കി ഇറാഖിലുള്ള കുവൈത്തികള്‍ എത്രയും വേഗം രാജ്യം വിടണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യത്തില്‍ 0096407802604123 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മുഖ്തദ അൽ സദർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ അനുയായികൾ തെരുവിലിറങ്ങിയതോടെയാണ് ഇറാഖ് സംഘര്‍ഷഭരിതമായത്. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ മുഖ്തദ അൽ സദറിനെ പിന്തുണയ്ക്കുന്ന 12 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News