ഈ ഏഴ് നിയമലംഘനങ്ങള്‍ നടത്തിയാല്‍ കുവൈത്തിൽനിന്നും ഉടന്‍ നാടുകടത്തും

  • 30/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വികലമായ ജനസംഖ്യാ ഘടന പരിഹരിക്കാനും ശ്രമങ്ങളുടെ കൂടെ ഭാഗമായി നിയമലംഘനള്‍ക്കെതിരെയുള്ള നടപടി കൂടുതല്‍ കര്‍ശനമാക്കി കുവൈത്ത്. പ്രവാസികള്‍ വരുത്തുന്ന ഏഴ് നിയമലംഘനങ്ങള്‍ക്ക് ഉടന്‍ അവരെ നാടുകടത്താനാണ് തീരുമാനം. ഗതാഗത സേവനം പുനഃസംഘടിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ച തീരുമാനമാണ് അതിൽ ഏറ്റവും പുതിയത്. 

ടാക്സി നിരക്കുകളുടെ കാര്യത്തിൽ ഗുരുതരമായ ട്രാഫിക് ലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഡ്രൈവറുടെ പെർമിറ്റ് പിൻവലിക്കുകയും നാടുകടത്താനും നിര്‍ദേശിക്കുന്നതാണ് വ്യവസ്ഥ. കൂടാതെ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാതെ വാഹനം ഓടിക്കുന്ന ഏതൊരു പ്രവാസിയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വഴി നേരിട്ട് നാടുകടത്തും. 

പരിസ്ഥിതി നിയമലംഘനങ്ങള്‍, പ്രത്യേകിച്ച് ലൈസന്‍സ് ഇല്ലാതെ കുവൈത്ത് ബേയില്‍ മത്സ്യബന്ധം നടത്തിയാലും നാടകടത്തപ്പെടും. നിര്‍മ്മാണിന്‍റെ ഭാഗമായുള്ള മാലിന്യങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ ഉപേക്ഷിച്ചാലും നാടുകടത്തല്‍ നടപടി നേരിടേണ്ടി വരും. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ പാലിക്കാത്ത അവസ്ഥകളിലും പ്രവാസികള്‍ നാടുകടത്തപ്പെടുമെന്നും അധികൃര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News