ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി ഇന്ത്യന്‍ സ്ഥാനപതിയുടെ സുപ്രധാന കൂടിക്കാഴ്ച

  • 30/08/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, ഇന്ത്യൻ തൊഴിൽ കാര്യങ്ങൾ, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. കുവൈത്ത്  ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സ്വീകരണമാണ് സിബി ജോര്‍ജിനും സംഘത്തിനും ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത്. പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ, പ്രത്യേകിച്ച് രാജ്യത്തെ ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 

ഊഷ്മളമായ സ്വീകരണത്തിനും ഇന്ത്യൻ സമൂഹത്തിന് നൽകിയ കരുതലിനും ശ്രദ്ധയ്ക്കും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് സ്ഥാനപതി സിബി ജോര്‍ജ് നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധങ്ങളും പ്രവാസി കാര്യങ്ങളും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. കൂടിക്കാഴ്ചയുടെ അവസാനം സിബി ജോര്‍ജ് ഇന്ത്യയില്‍ നിന്നുള്ള സുവനീർ അല്‍ ബര്‍ജാസിന് സമ്മാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News