ആറ് മാസത്തിനിടെ കുവൈത്തില്‍ നിന്ന് 279,000 പേര്‍ തുര്‍ക്കി സന്ദര്‍ശിച്ചതായി കണക്കുകള്‍

  • 30/08/2022

കുവൈത്ത് സിറ്റി: ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കുവൈത്തില്‍ നിന്ന് 279,000 പേര്‍ തുര്‍ക്കി സന്ദര്‍ശിച്ചതായി കണക്കുകള്‍. തുർക്കി ടൂറിസം മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ നിന്ന് തുര്‍ക്കി സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഇതോടെ കുവൈത്തികള്‍ രണ്ടാം സ്ഥാനത്ത് എത്തി. ഇറാഖില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ആദ്യമുള്ളത്. വിദേശ രാജ്യങ്ങളുടെ ആകെ കണക്ക് പരിശോധിക്കുമ്പോള്‍ ജര്‍മനിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

കുവൈത്തി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് തുർക്കി. വിസ ലഭിക്കേണ്ടതിന്റെ ആവശ്യകതയുടെ അഭാവമാണ് അതിനുള്ള പ്രധാനപ്പെട്ട കാരണം. കൂടാതെ നിരവധി ടൂറിസ്റ്റ്, വിനോദ, വിപണന സ്ഥലങ്ങളും മികച്ച കാലാവസ്ഥയും തുര്‍ക്കിയെ പ്രിയങ്കരമാക്കുന്നു. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങളോ ആരോഗ്യ നടപടികളോ തുര്‍ക്കിയില്‍ ഇല്ല. ടിക്കറ്റ് നിരക്ക് എത്ര ഉയർന്നതാണെങ്കിലും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിലയിലാണെന്നുള്ളതും കുവൈത്തികള്‍ക്ക് തുര്‍ക്കിയെ പ്രിയങ്കരമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News