കുവൈത്തിൽ സ്ട്രീറ്റുകൾക്കും റോഡുകൾക്കും ഇനി പേരിടില്ല; നമ്പറിംഗ് രീതിയിലേക്ക് മാറാൻ തീരുമാനിച്ച് മന്ത്രിസഭ

  • 30/08/2022

കുവൈത്ത് സിറ്റി: സ്ട്രീറ്റുകൾക്കും റോഡുകൾക്കും പേരുകൾ നൽകുന്നത് നിർത്താനും അവയുടെ നമ്പറിംഗ് ചെയ്യുന്ന രീതിയിലേക്ക് മാറാനും തീരുമാനിച്ച് മന്ത്രിസഭ. കുവൈത്ത് ഭരണാധികാരികളുടെയും സഹോദര സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികളുടെയും പേരുകൾ ഒഴികെ രാജ്യത്തെ തെരുവുകൾക്കും റോഡുകൾക്കും പേരിടുന്നത് നിർത്തി എല്ലാ തെരുവുകൾക്കും റോഡുകൾക്കും നമ്പറിടാൻ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ്  ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു.

ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണാധികാരികളുടെ പേരുകളല്ലാതെ തെരുവുകൾക്കും റോഡുകൾക്കും പേരിടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി മന്ത്രിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പേരിട്ട തെരുവുകൾക്കും റോഡുകൾക്കും ഈ തീരുമാനം ബാധകമല്ല. പുതിയ തെരുവുകൾക്കും റോഡുകൾക്കുമാണ് പുതിയ തീരുമാനം ബാധകുകയെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News